KERALAMLATEST NEWS

സമരമുഖത്ത് വിഷുക്കണി: പ്രതീക്ഷയോടെ ആശമാർ

തിരുവനന്തപുരം: 64 ദിവസം വിയർപ്പും കണ്ണീരും വീണ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ ആശമാർക്ക് വിഷുക്കണി.

കണിവെള്ളരിയും കൊന്നപ്പൂവും ഇന്നലെ വൈകിട്ടോടെ എത്തിച്ചു. രാത്രി 10ഓടെ കണിയൊരുക്കി. ‘പട്ടിണിയും ദാരിദ്ര്യവും എന്നെങ്കിലും മാറുമെന്നുള്ള കാത്തിരിപ്പായിരുന്നു പോയ വിഷുക്കാലം. ഒന്നും മാറില്ലെന്ന് തിരിച്ചറിഞ്ഞതോടെ മുന്നിട്ടിറങ്ങി”-ആശമാർ പറയുന്നു. കുട്ടികൾക്ക് പോലും കൈനീട്ടം നൽകാനാവാത്ത അവസ്ഥയിലാണ് പലരും. ഇന്നലെ രാവിലെ ‘സമരപന്തൽ, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം” എന്ന വിലാസത്തിൽ എ. ഭാസ്കരൻ നായർ, പെൻഷണർ എന്ന വിലാസത്തിൽ നിന്ന് 1001 രൂപ കൈനീട്ടമായെത്തി. ഫുഡ്വ്ലോഗർ സൂരജും കൃഷ്ണവേഷത്തിലെത്തി ആശമാർക്ക് കൈനീട്ടം നൽകി. അതിനിടെ,​ സമരം തുടരാൻ തിരുവനന്തപുരത്ത് ചേർന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. നിരാഹാര സമരം 25ദിവസം പിന്നിടുമ്പോൾ സമരപുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദന്റെ അദ്ധ്യക്ഷനായി. സമര പ്രവർത്തനങ്ങളുടെ റിപ്പോർട്ടും വരവ്-ചെലവ് കണക്കും ജനറൽ സെക്രട്ടറി എം.എ.ബിന്ദു അവതരിപ്പിച്ചു. ആശാ വർക്കർമാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളിലെ ഭരണാധികാരികളെ 21ന് ആദരിക്കും. തൃശൂർ മേലൂർ എഫ്.എച്ച്.സിയിലെ ആശമാരായ എം.ടി സിന്ധു, കെ.ബി.ബിന്ദു എന്നിവരുടെ ആരോഗ്യനില വഷളായതിനാൽ നിരാഹാരസമരം അവസാനിപ്പിച്ചു. പകരം കെ.വിമലമ്മ,എൽ.രാധാമണി എന്നിവർ സമരം ഏറ്റെടുത്തു.


Source link

Related Articles

Back to top button