പമ്പലിലേക്ക് ബൈക്ക് തിരിക്കുന്നതിനിടെ ലോറിയിലിടിച്ചു; ബൈക്ക് യാത്രികനായ 17കാരന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്

തൃശൂർ∙ കുന്നംകുളം പെരുമ്പിലാവിൽ ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. പെരുമ്പിലാവ് കോട്ടപ്പുറത്ത് വിജുവിന്റെ മകൻ ഗൗതം (17) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന പതിനേഴുകാരൻ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. വിദ്യാർഥികൾ ബൈക്കിൽ പെട്രോൾ അടിക്കാനായി പമ്പിലേക്ക് തിരിക്കുന്നതിനിടെ ലോറിയുടെ പിൻഭാഗം ബൈക്കിൽ തട്ടുകയായിരുന്നു. ഇടിച്ച ലോറി നിർത്താതെ പോയി. ഇരുവരും റോഡിൽ തലയിടിച്ചാണ് വീണത്. ഉടൻ തന്നെ നാട്ടുകാർ എത്തി പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗൗതമിനെ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതര പരുക്കേറ്റ പെരുമ്പിലാവ് സ്വദേശിയായ പതിനേഴുകാരനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൗതമിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം വീട്ടിലെത്തിച്ച് സംസ്കരിക്കും. ചങ്ങരംകുളം കോക്കൂർ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് മരിച്ച ഗൗതം. മാതാവ് രജില, സഹോദരങ്ങൾ വൈക, ഭഗത്.
Source link