WORLD
ആറുപേരും പറന്നിറങ്ങി, ചരിത്രത്തിലേക്ക്; വനിതകൾ മാത്രമടങ്ങുന്ന ബഹിരാകാശ ദൗത്യം, വിജയകരമായി ഭൂമിതൊട്ടു

ടെക്സസ്: ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് 31 വിജയകരമായി വിക്ഷേപിച്ചു. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള എയ്‌റോസ്പേസ് കമ്പനിയാണ് ബ്ലൂ ഒറിജിൻ. സ്ത്രീകൾ മാത്രം പങ്കാളികളാകുന്ന ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. പോപ്പ് ഗായിക കാറ്റി പെറിയും ദൗത്യത്തിൽ ഉൾപ്പെട്ടിരുന്നു. കർമാൻ രേഖയിലൂടെ സഞ്ചരിച്ച് ക്രൂ കാപ്സ്യൂൾ ഭൂമിയിൽ തിരിച്ചെത്തിയതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പത്ത് മിനിറ്റോളം നീണ്ടുനിൽക്കുന്നതായിരുന്നു ദൗത്യം.ടെക്സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു പേടകം വിക്ഷേപിച്ചത്. ഭൂമിയിൽനിന്ന് നൂറുകിലോമീറ്റർ അകലെയുള്ള സബ് ഓർബിറ്റൽ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്.
Source link