ഒറ്റയ്ക്ക് കോൺക്രീറ്റ് തൂണുകൾ എടുത്തുമാറ്റി, ഗതാഗതക്കുരുക്കിൽ ആംബുലൻസിന് വഴിയൊരുക്കി; വനിതാ ട്രാഫിക് വാർഡന് കയ്യടി– വിഡിയോ

തൃശൂർ∙ ഗതാഗതക്കുരുക്കിനു കുപ്രസിദ്ധിയാർജിച്ച തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ ആംബുലൻസിന് വഴിയൊരുക്കിയ വനിതാ ട്രാഫിക് വാർഡന്റെ വിഡിയോ വൈറലാകുന്നു. സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആംബുലൻസിന് വഴിയൊരുക്കിയ വനിതാ ട്രാഫിക് വാർഡന്റെ വിഡിയോ പുറത്തുവന്നത്.രൂക്ഷമായ ഗതാഗതക്കുരുക്ക് മറികടന്നെത്തിയ ആംബുലൻസിന് വിലങ്ങുതടിയായി റോഡിൽ കിടന്ന വലിയ കോൺക്രീറ്റ് തൂണാണ് വനിതാ ട്രാഫിക് വാർഡൻ ഒറ്റക്ക് എടുത്ത് മാറ്റിയത്. തുടർന്ന് ആംബുലൻസിന് സുഗമമായി പോകാൻ വഴിയൊരുക്കുകയായിരുന്നു. വെയിലത്ത് തളരാതിരിക്കാൻ ചൂടിയ കുട വലിച്ചെറിയുന്നതും വിഡിയോയിൽ കാണാം. തൃശൂർ – കുന്നംകുളം റോഡിൽ സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന കേച്ചേരി സെന്ററിന് സമീപമായിരുന്നു സംഭവം.സംസ്ഥാനപാത 69ലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ കുറിച്ചുള്ള മനോരമ ഓൺലൈൻ വാർത്തയ്ക്കു താഴെ നിരവധി ആളുകളാണ് അവരുടെ അനുഭവം പറഞ്ഞത്. പുറത്തുവന്ന വൈറൽ വിഡിയോയിലും ഗതാഗതക്കുരുക്കിന്റെ രൂക്ഷത വ്യക്തമാണ്.
Source link