INDIA

എം.ആർ.അജിത്കുമാറിനെതിരെ കേസെടുക്കാം; മെഹുൽ ചോക്സി ബെൽജിയത്തിൽ പിടിയിൽ – വായിക്കാം പ്രധാന വാർത്തകൾ


എം.ആർ.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സർക്കാരിന് ഡിജിപിയുടെ ശുപാർശയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ, വിഷുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സിപിഒ ഉദ്യോഗാർഥികൾ, വഖഫ് നിയമഭേദഗതി ദരിദ്രരെ ചൂഷണം ചെയ്യുന്നത് തടയുമെന്ന് മോദി, ശമ്പളമായ 26,000 രൂപ ചോദിച്ചതിന് ആലപ്പുഴയിൽ യുവതിക്ക് ക്രൂരമർദനം എന്നിവയും ചർച്ച ചെയ്യപ്പെട്ടു. വായിക്കാം പ്രധാനവാർത്തകൾ. എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ. എഡിജിപി പി.വിജയനെതിരെ വ്യാജമൊഴി നല്‍കിയ സംഭവത്തിലാണ് നടപടി. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്‍റെ മൊഴി. അജിത്കുമാർ നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി.വിജയന്‍ നല്‍കിയ പരാതിയിലാണ് ഡിജിപി എസ്.ദർവേഷ് സാഹിബ് നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഡിജിപിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ വിവാദ വ്യവസായി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിലായി. ഇന്ത്യയ്ക്ക് കൈമാറണമെന്ന അപേക്ഷയെ തുടർന്നാണ് ബെൽജിയം പൊലീസ് മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. 13,500 കോടി രൂപയുടെ പിഎൻബി ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന മെഹുൽ ചോക്സി, ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവനാണ്.


Source link

Related Articles

Back to top button