LATEST NEWS

‘രക്തം കൊണ്ട് ‍കഥയെഴുതി; ഇത് ഞങ്ങളുടെ പോരാട്ടം’: വിഷുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സിപിഒ ഉദ്യോഗാർഥികൾ


തിരുവനന്തപുരം∙ വിഷുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ. സ്വന്തം രക്തം കൊണ്ടെഴുതിയ പ്ലക്കാർഡുകളുമായാണ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്. സമരത്തിന്റെ 13–ാം ദിനത്തിലായിരുന്നു സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം. പിഎസ്‌സി ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ 19ന് അവസാനിക്കാനിരിക്കെ വരും ദിവസങ്ങളിൽ പോരാട്ടം കടുപ്പിക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. ‘‘നാല് വർഷത്തെ ‍ഞങ്ങളുടെ അധ്വാനമാണ് ഈ ലിസ്റ്റ്. ഏപ്രിൽ 19ന് കാലാവധി അവസാനിക്കും. ഞങ്ങളുടെ ചോര കണ്ടിട്ടെങ്കിലും സർക്കാരിന്റെ മനസ് മാറുമെന്നാണ് പ്രതീക്ഷ. രക്തം കൊണ്ട് ‍ഞങ്ങൾ കഥയെഴുതി; അങ്ങനെ ഞങ്ങൾ പോരാടി.’’ – ഉദ്യോഗാർഥികൾ പറഞ്ഞു.പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചാണ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിലെ പ്രതിഷേധത്തിന് എത്തിയത്. നേരത്തേ മുട്ടിലിഴഞ്ഞും ഉദ്യോഗാർഥികൾ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ചർച്ചക്ക് ശ്രമിച്ചിരുന്നെങ്കിലും സമയമില്ലെന്ന മറുപടിയാണ് ഓഫിസിൽനിന്നു ലഭിച്ചതെന്നും ഉദ്യോഗാർഥകൾ പറയുന്നു.


Source link

Related Articles

Back to top button