CINEMA

‘വിധവയായ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല, സംസ്കാരത്തെ ബഹുമാനിക്ക്’; രേണുവിനോട് സ്വപ്ന സുരേഷ്, വിവാദം


അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ വിമർശിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. രേണു വിഷുവിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വിമർശനവുമായി സ്വപ്ന എത്തിയത്. വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ലെന്നും ദയവായി തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ എന്നും സ്വപ്ന സുരേഷ് കുറിച്ചു.‘ഇതാണോ 2025ലെ പുതിയ വിഷു? ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യർഥിക്കുന്നു. ആൺകുട്ടികൾ അങ്ങനെ പറയുന്നു. എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്, കഷ്ടം, വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല’ സ്വപ്ന സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു. സ്വപ്നയുടെ വാക്കുകൾ ഇതിനകം വലിയ ചര്‍ച്ചകൾക്കു തുടക്കമിട്ടിരിക്കുകയാണ്. നിരവധി പേരാണ് അഭിപ്രായപ്രകടനവുമായി എത്തുന്നത്. അന്യരുടെ കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശം ആർക്കുമില്ലെന്നും സ്വപ്ന നാടിനു നല്ല പേര് സമ്പാദിച്ചു കൊടുത്തയാളല്ലെന്നു മനസ്സിലാക്കണമെന്നുമുള്ള കമന്റുകൾ എത്തിക്കഴിഞ്ഞു.


Source link

Related Articles

Back to top button