മകന്റെ അപകടം: തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന – വിഡിയോ

ഹൈദരാബാദ്∙ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന ലെഷ്നേവ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തു. അപകടത്തിൽനിന്നു മകൻ രക്ഷപ്പെട്ടതിനു പിന്നാലെയാണ് തല മുണ്ഡനത്തിനായി അന്ന തിരുപ്പതിയിൽ എത്തിയത്. തല മുണ്ഡനം ചെയ്ത അന്നയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പവൻ കല്യാണിന്റെ ജനസേന പാർട്ടിയും ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അന്നയുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഏപ്രിൽ ഒൻപതിനു സിംഗപ്പുരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ പവൻ കല്യാണിന്റെയും അന്നയുടെയും മകൻ മാർക്ക് ശങ്കറിന് പൊള്ളലേറ്റിരുന്നു. കൈകൾക്കും തുടയ്ക്കും പരുക്കേറ്റ് സിംഗപ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മാർക്കിനെ വെള്ളിയാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. പിന്നാലെ ശനിയാഴ്ച രാത്രി പവൻ കല്യാണും അന്നയും മാർക്കുമായി ഹൈദരാബാദിൽ എത്തിയിരുന്നു.ഹിന്ദുമതത്തിൽ വിശ്വാസമില്ലാത്തവർ തിരുപ്പതിയിൽ ദർശനത്തിന് എത്തുമ്പോൾ വെങ്കിടേശ്വരനിൽ വിശ്വാസമുണ്ടെന്നും അനുഗ്രഹം തേടിയെത്തിയതാണെന്നുമുള്ള പ്രതിജ്ഞാപത്രം നൽകണം. അന്ന ഈ പ്രതിജ്ഞാപത്രം നൽകിയെന്ന് ജനസേന പാർട്ടി എക്സിലൂടെ അറിയിച്ചിട്ടുണ്ട്.
Source link