INDIA

‘വഖഫ് നിയമഭേദഗതി ദരിദ്രരെ ചൂഷണം ചെയ്യുന്നത് തടയും; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വൈറസ് പ്രചരിപ്പിച്ചു’


ന്യൂ‍ഡൽഹി∙ വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം ഉയർത്തിക്കാട്ടിയും വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനെ പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് വോട്ട് ബാങ്ക് വൈറസ് പടർത്തുകയാണെന്ന് ആരോപിച്ച മോദി, വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ടെന്നും ഇതെല്ലാം ദരിദ്രർക്ക് പ്രയോജനപ്പെടേണ്ടതായിരുന്നെന്നും പറഞ്ഞു. ഹിസാറിൽ നടന്ന അംബേദ്കർ ജയന്തി ആഘോഷത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഭൂമാഫിയയാണ് വഖഫ് ഭൂമിയുടെ ഗുണം നേടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.‘‘വഖഫ് ഭേദഗതി നിയമം ദരിദ്രരെ ചൂഷണം ചെയ്യുന്നതു തടയാൻ സഹായിക്കും. പുതിയ നിയമപ്രകാരം ആദിവാസികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലോ സ്വത്തിലോ വഖഫ് ബോർഡിന് ഇനി നിയന്ത്രണം ഉണ്ടാകില്ല. ദരിദ്രർക്കും ‘പസ്മാൻഡ’ മുസ്‌ലീംങ്ങൾക്കും അർഹമായ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർഥ സാമൂഹിക നീതി. കോൺഗ്രസ് ഭരണഘടനയെ നശിപ്പിക്കുന്നവരായി  മാറി.അംബേദ്കർ സമത്വം കൊണ്ടുവരാൻ ആഗ്രഹിച്ചപ്പോൾ, കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വൈറസ് പ്രചരിപ്പിച്ചു. അംബേദ്കറിന്റെ ഓർമകൾ ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിച്ചു. അംബേദ്കർ ജീവിച്ചിരുന്നപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചു. ചരിത്രത്തിൽ കോൺഗ്രസ് അദ്ദേഹത്തെ രണ്ടുതവണ തിരഞ്ഞെടുപ്പുകളിൽ തോൽപ്പിച്ചിട്ടുണ്ട്.’’ – പ്രധാനമന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button