LATEST NEWS
സമപ്രായക്കാരായ ആൺകുട്ടികൾ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; മറ്റൊരു പതിനാലുകാരൻ ദൃശ്യങ്ങൾ പകർത്തി

കോഴിക്കോട്∙ നല്ലളത്ത് പത്താം ക്ലാസ് വിദ്യാർഥിയായ പതിനഞ്ചുകാരിയെ സമപ്രായക്കാരായ ആൺകുട്ടികൾ ചേർന്ന് പീഡനത്തിന് ഇരയാക്കി. കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനഞ്ചും പതിനാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡനദൃശ്യം മറ്റൊരു പതിനാലുകാരൻ ഫോണിൽ പകർത്തിയതായും പെൺകുട്ടി കൗൺസലിങ്ങിനിടെ പറഞ്ഞു.നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഒരാഴ്ച മുൻപാണ് സംഭവം. സംഭവം അറിഞ്ഞ അധ്യാപകരും ബന്ധുക്കളും വിവരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ നല്ലളം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പ്രതികളായ 3 വിദ്യാർഥികളെയും 15ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപിൽ ഹാജരാക്കാൻ നിർദേശിച്ച് ഇവരുടെ രക്ഷിതാക്കൾക്കു പൊലീസ് നോട്ടിസ് നൽകും.
Source link