INDIA

കർണാടക ജാതി സെൻസസ് റിപ്പോർട്ട്: ഒബിസി സംവരണം 51% ആക്കാൻ നിർദേശം


ബെംഗളൂരു∙ കർണാടകയിൽ നിലവിലുള്ള 32% ഒബിസി സംവരണം 51% ആയി ഉയർത്താൻ പിന്നാക്ക ക്ഷേമ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച ജാതി സെൻസസ് റിപ്പോർട്ടിൽ നിർദേശം. മുസ്‌ലിം സംവരണം 4ൽ നിന്ന് 8% ആയി ഉയർത്താനും നിർദേശമുണ്ട്. ഒബിസി വിഭാഗത്തിൽ ഉൾപ്പെട്ട മുസ്‌ലിം ജനസംഖ്യ 75.25 ലക്ഷമാണ് (12.58%). ക്രൈസ്തവർ 8.61 ലക്ഷം പേരുണ്ട് (1.44%). റിപ്പോർട്ട് വിജ്ഞാപനം ചെയ്യുന്നതിനു മുന്നോടിയായി 17ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. നിർദേശങ്ങൾ കൂട്ടായി ചർച്ച ചെയ്ത് യുക്തിസഹമായി മാത്രമേ നടപ്പിലാക്കൂ എന്ന് ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാർ അറിയിച്ചു. മുൻ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് ( 2013–18 ) പിന്നാക്ക ക്ഷേമ കമ്മിഷൻ ചെയർമാനായിരുന്ന എച്ച്.കാന്തരാജുവിന്റെ മേൽനോട്ടത്തിൽ നടത്തിയ ജാതി സെൻസസ് റിപ്പോർട്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു സമർപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയത്.സംസ്ഥാനത്ത് 5.98 കോടി പേർക്കിടയിൽ 2015ൽ നടത്തിയ സർവേ പ്രകാരം ജനസംഖ്യയുടെ 70% (4.16 കോടി) ഒബിസി വിഭാഗക്കാരാണ്.പട്ടിക ജാതിക്കാർ 1.09 കോടി, പട്ടികവർഗക്കാർ 42.81 ലക്ഷം എന്നിങ്ങനെയാണ് (24%).ലിംഗായത്തുകളിലെ സംവരണ വിഭാഗം, മറാഠ, ബണ്ഡുകൾ എന്നിവർ ഉൾപ്പെടുന്ന 3 ബി കാറ്റഗറിയിൽ 81.37 ലക്ഷം പേരുണ്ട്. ഇവർക്ക് നിലവിലെ 5% സംവരണം 8% ആയി ഉയർത്തണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. വൊക്കലിഗരിലെ സംവരണ വിഭാഗം, ബാലിഗ തുടങ്ങിയവർ കൂടി ഉൾപ്പെടുന്ന 3 എ കാറ്റഗറിയിൽ 72.99 ലക്ഷം പേരുണ്ട്. ഇവരുടെ 4% സംവരണം 7 ആയി ഉയർത്താനും നിർദേശമുണ്ട്. ജനസംഖ്യയ്ക്ക് ആനുപാതികമായി ഒബിസി–51%, പട്ടികജാതി17%, പട്ടികവർഗം 7% എന്നിങ്ങനെ നടപ്പിലാക്കിയാൽ സംവരണം 75% ആയി ഉയരും. സംവരണ പരിധി 50% ൽ കൂടരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്. തമിഴ്നാട്ടിൽ നിലവിൽ 69% സംവരണമുണ്ട്.ജാതി സെൻസസ് വിജ്ഞാപനം ചെയ്യുന്നതിനെ ബിജെപി, ജനതാദൾ, പ്രബല സമുദായങ്ങളായ ലിംഗായത്തുകൾ, വൊക്കലിഗർ എന്നിവരും എതിർക്കുന്നുണ്ട്. 


Source link

Related Articles

Back to top button