INDIA
ഐപിഎസ് ഓഫീസർക്കെതിരേ ബലാത്സംഗ കേസ്

നാഗ്പുർ (മഹാരാഷ്ട്ര): വിവാഹവാഗ്ദാനം നല്കി വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തെന്ന് ഐപിഎസ് ഓഫീസർക്കെതിരേ കേസ്. നാഗ്പുർ ഇമാംവാദാ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മൂന്നുവർഷം മുന്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഐപിഎസ് ലഭിച്ചശേഷം യുവതിയെ ഇയാൾ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് യുവഡോക്ടർ പരാതി നല്കിയത്.
Source link