ഇറാനിൽ എട്ടു പാക്കിസ്ഥാൻകാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ബലൂച് ഭീകരർ ഇറാനിൽ നടത്തിയ ആക്രമണത്തിൽ എട്ടു പാക് പൗരന്മാർ കൊല്ലപ്പെട്ടു. ഇറാനിലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പാക്കിസ്ഥാനിലെ പഞ്ചാബിൽനിന്നുള്ള തൊഴിലാളികളാണു കൊല്ലപ്പെട്ടത്.
കാർ വർക്ഷോപ്പിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ അജ്ഞാതരായ ആയുധധാരികൾ കൈയും കാലും ബന്ധിച്ചശേഷം വെടിവച്ചുകൊല്ലുകയായിരുന്നു. ബലൂചിസ്ഥാൻ നാഷണൽ ആർമി എന്ന ഭീകര സംഘടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അറിയിച്ചു.
Source link