ഡോ. ബി.ആർ. അംബേദ്കർ ജയന്തിയാഘോഷം ഇന്ന്; രാജ്യമെമ്പാടും സേവന പരിപാടികൾ

മുംബൈ ∙ ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 134–ാം ജന്മദിനാഘോഷങ്ങൾ ഇന്നു രാജ്യമെമ്പാടും നടക്കും. അനുയായികൾക്കൊപ്പം അംബേദ്കർ 1956ൽ ബുദ്ധ മതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലും അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്കരിച്ച മുംബൈ ദാദറിലെ ചൈത്യഭൂമി സ്മാരകത്തിലും ഇന്നു പതിനായിരങ്ങൾ എത്തും. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളിൽ സേവന പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്.സാമൂഹിക മാറ്റത്തിനും അധഃസ്ഥിതരുടെ ശാക്തീകരണത്തിനുമുള്ള പ്രധാന ഉപകരണമായി വിദ്യാഭ്യാസത്തെ കണക്കാക്കിയ ആളായിരുന്നു അംബേദ്കർ എന്നും അദ്ദേഹത്തിന്റെ സംഭാവനകൾ ഭാവി തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നും രാഷ്ട്രപതി ദ്രൗപദി മുർമു സന്ദേശത്തിൽ പറഞ്ഞു.ഡൽഹിയിൽ ഇന്നലെ അംബേദ്കർ സ്മൃതിയിൽ നടന്ന വോക്കത്തോൺ മുഖ്യമന്ത്രി രേഖ ഗുപ്ത ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടാഴ്ച നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി അംബേദ്കറുടെ ജീവിതവും ആശയങ്ങളും പോരാട്ടവും ആസ്പദമാക്കി സ്കൂളുകളിൽ പ്രത്യേക അസംബ്ലികൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Source link