INDIA
എഫ്ഡി പലിശനിരക്ക് കുറച്ച് ബാങ്കുകൾ; എസ്ബിഐ നിരക്കുകൾ നാളെ പ്രാബല്യത്തിൽ

ന്യൂഡൽഹി∙ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.25% കുറച്ചതിനു പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടക്കമുള്ള ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ(എഫ്ഡി) പലിശ കുറച്ചുതുടങ്ങി. വിവിധ കാലാവധികളിലെ നിരക്കുകളാണ് 0.1% മുതൽ 0.25% വരെ കുറച്ചത്. എസ്ബിഐയുടെ പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിലാകും. പുതിയ നിക്ഷേപങ്ങൾക്കോ നിലവിലുള്ളതു പുതുക്കുമ്പോഴാ ആണു പുതിയ പലിശനിരക്കു ബാധകമാകുക. ഐസിഐസിഐ ബാങ്കിന്റെ പുതിയ നിരക്കുകൾ വെള്ളിയാഴ്ച പ്രാബല്യത്തിലായി. ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്കുകൾ നാളെ നിലവിൽ വരും. കൂടുതൽ ബാങ്കുകൾ വരും ദിവസങ്ങളിൽ നിരക്ക് കുറച്ചേക്കും.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: നിരക്കിലെ മാറ്റമിങ്ങനെകാലാവധി, ജനറൽ നിരക്ക്, മുതിർന്ന പൗരന്മാർക്കുള്ള നിരക്ക് എന്ന ക്രമത്തിൽ (ബ്രാക്കറ്റിൽ പഴയ നിരക്ക്)
Source link