LATEST NEWS

ഓപറേഷൻ ഡി-ഹണ്ട് വ്യാപകമാക്കി പൊലീസ്; ലഹരിമരുന്നുമായി പിടിയിലായത് 195 പേർ


തിരുവനന്തപുരം∙ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഏപ്രില്‍ 12ന് സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 177 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 195 പേരാണ് വിവിധ കേസുകളിലായി അറസ്റ്റിലായത്. റെയ്ഡിൽ 0.044 കിലോ ഗ്രാം എംഡിഎംഎ, 22.04 കിലോ ഗ്രാം കഞ്ചാവ്, 113 കഞ്ചാവ് ബീഡികൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.പൊതുജനങ്ങളില്‍നിന്നു ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ടെന്നും ഈ നമ്പറിലേക്കു ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ലഹരിമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോഓര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


Source link

Related Articles

Back to top button