KERALAM

സി-മെറ്റ് അധ്യാപക നിയമനങ്ങൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്)യുടെ കീഴിലുള്ള നഴ്സിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഉദുമ, താനൂർ, മലമ്പുഴ,ധർമടം), സീനിയർ ലക്ചറർ (ഉദുമ, മലമ്പുഴ,പള്ളൂരുത്തി ),ലക്ചറർ/ട്യൂട്ടർ (താനൂർ, പള്ളൂരുത്തി,ധർമടം തളിപ്പറമ്പ് ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. പരമാവധി പ്രായം : 50 വയസ് അപേക്ഷ ഫീസ് : ജനറൽ വിഭാഗത്തിന് 250 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 100 രൂപയും.

ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in) SB Collect/ Challan മുഖേന അടക്കാവുന്നതാണ്. അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ് പാറ്റൂർ വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഏപ്രിൽ 25ന് മുൻപ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0471-2302400.


Source link

Related Articles

Back to top button