KERALAMLATEST NEWS

കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പൗരന്റെ അവകാശം : മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പൗരന്റെ അവകാശമാണെന്നും ഫെഡറൽ സംവിധാനത്തിൽ അത് നേടിയെടുത്ത് മുന്നോട്ട് പോകണമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നികുതിപ്പണത്തിൽ നിന്നാണ് ഇത്തരം പദ്ധതികളുണ്ടാകുന്നത്. കേന്ദ്രത്തിൽ നിന്ന് ഫണ്ട് നേടിയെടുക്കുകയെന്ന ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പി.എംശ്രീ പദ്ധതിപോലുള്ളവ സംസ്ഥാന താല്പര്യം മുൻനിർത്തി നടപ്പാക്കാനാകും. എൻ.സി.ഇ.ആർ.ടി സിലബസിൽ മഹാത്മാ ഗാന്ധി വധം വെട്ടിമാറ്റിയപ്പോൾ പുതിയ പുസ്തകം അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം. ജനവിരുദ്ധ നയങ്ങളെയും വലതുപക്ഷത്തിന് ഓശാന പാടുന്നവരെയും കേരളം ചെറുക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.


Source link

Related Articles

Back to top button