SPORTS
കിരീടത്തോട് അടുത്ത് ബാഴ്സലോണ

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ 2024-25 സീസണ് കിരീടത്തോട് അടുത്ത് എഫ്സി ബാഴ്സലോണ. 31-ാം റൗണ്ട് പോരാട്ടത്തില്‍ ബാഴ്സലോണ 1-0നു ലെഗാനെസിനെ കീഴടക്കി. 48-ാം മിനിറ്റില്‍ ജോര്‍ജ് സാന്‍സിന്റെ പിഴവില്‍നിന്നു പിറന്ന സെല്‍ഫ് ഗോളിലൂടെ ആയിരുന്നു ബാഴ്സലോണ ജയം സ്വന്തമാക്കിയത്.
31 മത്സരങ്ങളില്‍നിന്ന് 70 പോയിന്റുമായി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്. രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് 20 മത്സരങ്ങളില്‍ 63 പോയിന്റേയുള്ളൂ.
Source link