KERALAM

സർക്കാരിനെതിരെ പരിഹാസവുമായി സച്ചിദാനന്ദൻ

തൃശൂർ: ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ചതിന് പിന്നാലെ, സർക്കാരിനെതിരെ പരിഹാസവുമായി കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനും കവിയുമായ സച്ചിദാനന്ദന്റെ ഫേസ് ബുക്ക് കുറിപ്പ്. ”മരിച്ചുപോയ എഴുത്തുകാരുടെ ഒരു അക്കാഡമിയുണ്ടാക്കണം. അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കില്ലല്ലോ. ഒ.വി.വിജയൻ ജീവിച്ചിരിക്കുമ്പോൾ എന്തൊരു ശല്യമായിരുന്നു. ഇപ്പോൾ നിശബ്ദം’ എന്നായിരുന്നു കുറിപ്പ്.

കഴിഞ്ഞദിവസം ആശാസമരത്തിൽ സർക്കാരിനെ വിമർശിച്ച് സച്ചിദാനന്ദൻ രംഗത്തെത്തിയിരുന്നു. പാവപ്പെട്ട ആശമാരോട് ഡൽഹിയിൽ പോയി സമരം ചെയ്യാൻ ആവശ്യപ്പെടുന്നത് യുക്തിസഹമല്ലെന്നും സർക്കാരിന്റേത് കോർപ്പറേറ്റ് സി.ഇ.ഒമാരുടെ രീതിയാണെന്നും വിമർശിച്ചിരുന്നു.


Source link

Related Articles

Back to top button