KERALAMLATEST NEWS

ഹെഡ്‌ഗേവാർ സ്വാതന്ത്ര്യഭടനെന്ന് പറഞ്ഞത് ഇ.എം.എസെന്ന് ബി.ജെ.പി

പാലക്കാട്: പാലക്കാട് നഗരസഭയ്ക്ക് കീഴിൽ നിർമ്മിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള നൈപുണ്യ വികസന കേന്ദ്രം സംബന്ധിച്ച പോര് അവസാനിക്കുന്നില്ല. ഡോ. ഹെഡ്‌ഗേവാർ ദേശീയവാദിയും ഒരു ദശാബ്ദ കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിച്ച വ്യക്തിയുമാണെന്നും ഉപ്പുസത്യഗ്രഹത്തിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുണ്ടെന്നും ഇ.എം.എസ് പറഞ്ഞതിന്റെ രേഖകൾ ബി.ജെ.പി പുറത്തുവിട്ടു.

ആർ.എസ്.എസ് ഇൻ ദ സർവീസ് ഓഫ് റൈറ്റ് റിയാക്ഷൻ എന്ന പുസ്തകത്തിലാണ് ഇ.എം.എസ് ഇത് പറയുന്നത്. നെഹ്‌റുവിന്റെ അച്ഛൻ മോത്തിലാൽ നെഹ്‌റു സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച് പുറത്തുവന്ന ഹെഡ്ഗേവാറിനെ സ്വീകരിക്കാൻ എത്തിയതും, നാഗ്പൂരിൽ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ച കോൺഗ്രസ് നേതാവ് പ്രണബ് മുഖർജി അദ്ദേഹത്തെ ഭാരതത്തിന്റെ മഹത്തായ പുത്രനെന്ന് വിശേഷിപ്പിച്ചതും ബി.ജെ.പി ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ രേഖകൾ സഹിതം വ്യക്തമാക്കി.


Source link

Related Articles

Back to top button