ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് : ഒഡീഷയിൽ വിസിയുടെ 13 ലക്ഷം നഷ്ടപ്പെട്ടു

ഭുവനേശ്വർ ∙ തട്ടിപ്പുസംഘം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസർമാരായി ചമഞ്ഞു നടത്തിയ ഡിജിറ്റൽ അറസ്റ്റ് നാടകത്തിൽ ഒഡീഷയിലെ ബറാംപുർ സർവകലാശാലയുടെ വിസി ഗീതാഞ്ജലി ദാഷിന് 13.2 ലക്ഷം രൂപ നഷ്ടമായി. അനധികൃത പണമിടപാട് കേസിൽ പ്രതിയാണെന്നും അതിനാൽ ഡിജിറ്റൽ അറസ്റ്റിലാണെന്നും ഗീതാഞ്ജലിയെ വിശ്വസിപ്പിച്ച തട്ടിപ്പുകാർ, കൂടുതൽ അന്വേഷണത്തിനായി കൈവശമുള്ള പണം നൽകാൻ ആവശ്യപ്പെട്ടു.ഇതു വിശ്വസിച്ച അവർ 14 ലക്ഷം രൂപ കൈമാറ്റം ചെയ്തു. ഫെബ്രുവരിയിലായിരുന്നു സംഭവം.ഇതിൽ 80,000 രൂപ പിന്നീട് വിസിക്കു തിരിച്ചുനൽകി. ബാക്കി തുക വരുംദിവസങ്ങളിൽ കൈമാറുമെന്നാണു പറഞ്ഞതെങ്കിലും കിട്ടാതിരുന്നതോടെ ഗീതാഞ്ജലി പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ ഗുജറാത്തിൽനിന്ന് ഭൂതയ്യ ജെനിൽ ജയ്സുഖ്ഭായ്(23), വിശ്വജിത്‌സിങ് ഗോഹിൽ(21) എന്നിവരെ അറസ്റ്റ് ചെയ്തു. രാജ്യമൊട്ടാകെയുള്ള തട്ടിപ്പുശൃംഖലയിലെ അംഗങ്ങളാണ് ഇവരെന്നും മറ്റുള്ളവരെയും പിടിക്കാനായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ഒഡീഷ പൊലീസ് അറിയിച്ചു.
Source link