LATEST NEWS

EXPLAINER കൊച്ചി പഴയ കൊച്ചിയല്ല; കാർബൺ തടയും സൂപ്പർ ഹീറോ; ഓട്ടോ മുതൽ കപ്പൽ വരെ ‘ഹരിത മാർഗ’ത്തിൽ!


ലോകത്തിലെ തന്നെ ആദ്യ പൂർണ സൗരോർജ വിമാനത്താവളമാണ് കൊച്ചിയിലേത്  (സിയാൽ എന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം). ലോകത്തിലെ തന്നെ ആദ്യ സോളർ ബോട്ട്  – വാട്ടർ മെട്രോയും കൊച്ചിക്കു സ്വന്തം. വൈദ്യുതി ഇന്ധനമാക്കിയ മെട്രോ ട്രെയിൻ സംവിധാനം. നഗരത്തിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ ബാറ്ററിയിൽ ഓടുന്ന ഓട്ടോറിക്ഷകളും ബസുകളും. ഇവയ്‌ക്കെല്ലാമൊപ്പം ഹരിത ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിച്ചുള്ള കപ്പലുകളും കൊച്ചിക്ക് സ്വന്തം. സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ലോകത്തിന് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കു വാതായനം തുറക്കുകയാണ് അറബിക്കടലിന്റെ റാണിയായ കൊച്ചി. ഡീസൽ ഉപേക്ഷിച്ച് ഹൈഡ്രജൻ പോലെയുള്ള ഹരിത ഇന്ധനങ്ങളിലേക്കു കപ്പൽ വ്യവസായത്തെ വഴിതിരിച്ചു വിടാനുള്ള ആഗോള തീരുമാനം പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയുടെ ഹരിത സാധ്യത ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ സമയമായോ എന്ന ഈ ചിന്ത ഉയരുന്നത്. ലോകത്ത് കാർബൺ നികുതി ഏർപ്പെടുത്താൻ പോകുന്ന ആദ്യ മേഖലയായി കപ്പൽ വ്യവസായം മാറുന്നു. ഗതാഗത മേഖലയിൽ ഹരിത ഊർജം ഉപയോഗിക്കുന്ന കാര്യത്തിൽ കൊച്ചി ലോകത്തിനു മാതൃകയാണെന്ന് ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഹരിത ഗതാഗത വിഭാഗം മേധാവിയും ഗവേഷകയുമായ അനുമിത റോയി ചൗധരി പറഞ്ഞു. കേരളത്തെ ഭാവിയിൽ ഹൈഡ്രജൻ താഴ്‌വരയാക്കാൻ കൊച്ചി കപ്പൽ നിർമാണ ശാലയുമായി ബന്ധപ്പെട്ട് സാധ്യത ഏറെയാണ്. മലിനീകരണം കുറച്ച് ലോകത്തിന്റെ ഹരിത ഇന്ധനപ്പുരയാക്കി കേരളത്തെ മാറ്റാനാവുമെന്നും ഈ രംഗത്തെ പ്രതിഭകളെ കണ്ടെത്തി ഗവേഷണവും നിക്ഷേപവും നടത്താൻ കഴിയണമെന്നുമാണ് വിദഗ്ധർ നൽകുന്ന നിർദേശം. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഗതാഗത സംവിധാനമായ കെഎസ്ആർടിസിയെപ്പോലും ഹൈഡ്രജനിൽ ഓടുന്ന സർവീസാക്കി മാറ്റാൻ കഴിയുമെന്നും അനുമിതയെപ്പോലെ കേരളത്തിലെ ഗതാഗത സംവിധാനത്തെപ്പറ്റി പഠിച്ചിട്ടുള്ള ഗവേഷകർ പറയുന്നു.∙ 2028 മുതൽ കപ്പലുകൾക്ക് കാർബൺ നികുതി; കരാറിൽ ഒപ്പു വച്ച് ഇന്ത്യയും


Source link

Related Articles

Back to top button