വഖഫ് നിയമഭേദഗതി: മണിപ്പുർ കോൺഗ്രസ് കോടതിയിലേക്ക്

ഇംഫാൽ: വഖഫ് നിയമഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മണിപ്പുരിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഒക്റാം ഇബോബി സിംഗ്. ഭരണഘടനാതത്വങ്ങളുടെ ലംഘനമാണു നിയമഭേദഗതിയെന്നു മുൻ മുഖ്യമന്ത്രികൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജി ബുധനാഴ്ചയോടെ സുപ്രീംകോടതിയിൽ സമർപ്പിക്കും. ഇതിനായി നിയോഗിച്ച വിദഗ്ധസംഘം ഉടൻ ഡൽഹിയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Source link