LATEST NEWS

വെടിക്കെട്ട് നെ‍ഞ്ചിലേറ്റിയ നാട്, വർഷം മുഴുവൻ പടക്കം വിൽക്കുന്ന കടകൾ; ഇത് വളമംഗലത്തെ ‘ശിവകാശി’


തുറവൂർ∙ വിഷുവെന്ന് കേട്ടാൽ മലയാളിയുടെ മനസ്സിൽ ആദ്യം എത്തുക പൊട്ടിച്ചിതറുന്ന ഒരു ഓലപ്പടക്കമാകും. വിഷു പുലരിയിൽ ലഭിക്കുന്ന കൈ നീട്ടമാണ് പിന്നെയുള്ള സുഖമുള്ള ഓർമ. കശുവണ്ടി പെറുക്കി വിറ്റ് നേടുന്ന ഓരോ ചില്ലിക്കാശിനും വാങ്ങുന്ന പടക്കത്തിൽ ആഞ്ഞിലിത്തിരിയിലൂടെ പടരുന്നൊരു തീ അവസാനം പൊട്ടിച്ചിതറുമ്പോൾ ലഭിച്ച സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഒറ്റപൊട്ടിൽ തകർന്ന് തരിപ്പണമാകുന്ന ഓലപ്പടക്കവും, അപകടം ഒട്ടുമില്ലാത്ത ലാത്തിരിയും, പൂത്തിരിയും ഒക്കെ നിർമിക്കുന്ന ഒരു മലയാള പ്രദേശത്തിന്റെ കഥയാണിത്. തുറവൂർ പഞ്ചായത്തിലെ വളമംഗലം എന്ന കൊച്ചു ഗ്രാമത്തിന്റെ കഥ∙ നൂറു വർഷത്തിനും മുകളിലെ ചരിത്രംനൂറ് വർഷങ്ങൾക്ക് മേൽ ചരിത്രമുണ്ട് വളമംഗലം എന്ന ഗ്രാമത്തിൽ നിന്ന് പൊട്ടിവിടർന്ന വർണങ്ങൾക്ക്. കമ്പക്കാരന്മാർ എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഇവർ ആദ്യം പ്രവൃത്തികൾ ആരംഭിച്ചത് മഹാക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു. അന്ന് പേരുകേട്ട അരൂരിലെ കമ്പക്കാരന്മാർ പുറം ലോകത്തെ വെടിക്കെട്ടുകളുടെ ചുമതല ഏറ്റെടുക്കാനും തുടങ്ങി. അതോടെയാണ് വെടിക്കെട്ട്, വളമംഗലം എന്ന ഗ്രാമത്തിന്റെ നെഞ്ചിൽ തീ കൊളുത്തിയത്. ആ ഒരു തീ ഇന്നും കെടാതെ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതത്തിൽ പൊട്ടിവിടരുകയാണ്. ഇന്ന് ഇന്ത്യൻ നിർമിതവും പ്രാദേശികവുമായി പടക്കങ്ങൾ വിൽപന നടത്താൻ ലൈസൻസുള്ളത് 30 പേർക്കു മാത്രമാണ്. .ഇതുകൂടാതെ നിർമാണത്തിന് വിരലിൽ എണ്ണാവുന്നവർ മാത്രം. 


Source link

Related Articles

Back to top button