INDIA
ആന്ധ്രയിൽ പടക്കശാല പൊട്ടിത്തെറിച്ച് എട്ടു പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ മരിച്ചു. ഏഴു പേർക്കു പരിക്കേറ്റു. അനകപ്പള്ളി ജില്ലയിൽ ഇന്നലെ ഉച്ചയ്ക്ക് 12.45നായിരുന്നു അപകടം. മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളാണ്. പ്രദേശവാസികളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. അപകടത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉത്തരവിട്ടു.
Source link