LATEST NEWS

ബെവ്കോ ഔട്ട്‌ലെറ്റിനു മുന്നിൽ പത്തുവയസുകാരിയെ വരി നിർത്തി ബന്ധു; ചോദ്യം ചെയ്ത് നാട്ടുകാർ, അന്വേഷണം


പാലക്കാട്∙ പട്ടാമ്പി – തൃത്താല റോഡിലെ കരിമ്പനക്കടവ് ബെവ്കോ ഔട്ട്‌ലെറ്റിൽ പെൺകുട്ടിയെ ബന്ധു വരിനിർത്തിയതായി ആരോപണം. പത്തുവയസു തോന്നിപ്പിക്കുന്ന പെൺകുട്ടിയെയാണ് ബന്ധു വരിനിർത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വിഷുവിന്റെ തലേ ദിവസമായതിനാൽ മദ്യം വാങ്ങിക്കാൻ വലിയ തിരക്കുണ്ടായിരുന്നു. ഈ സമയത്താണ് കുട്ടിയുമായി ബന്ധു ബെവ്കോ ഔട്ട്ലെറ്റിൽ എത്തുന്നത്. ക്യൂവിൽ നിൽക്കുന്നവർ ഇതു ചോദ്യം ചെയ്തെങ്കിലും പെൺകുട്ടിയെ വരിയിൽനിന്നു മാറ്റിനിർത്താൻ ബന്ധു തയ്യാറായില്ലെന്നും ആരോപണമുണ്ട്. മദ്യം വാങ്ങാനെത്തിയവർ പകർത്തിയ വിഡിയോ കേന്ദ്രീകരിച്ച് തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.


Source link

Related Articles

Back to top button