LATEST NEWS

ഒളവണ്ണയിൽ ഭീതി പരത്തി തെരുവ് നായ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്, വിദ്യാർഥിയെ കടിച്ചുകീറി


കോഴിക്കോട്∙ ഒളവണ്ണയിൽ ഭീതി പരത്തി തെരുവ് നായ. നാഗത്തുംപാടത്തും പരിസരങ്ങളിലുമായി ഒട്ടേറെ ആളുകളെയാണ് തെരുവ് നായ ആക്രമിച്ചത്. വഴിയാത്രക്കാർക്കു പുറമേ വീട്ടിനകത്തു കയറി ഒരു കുട്ടിയെയും നായ കടിച്ചുകീറി. നായയുടെ ആക്രമണത്തിൽ പരുക്കേറ്റ ഏഴു പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ റിട്ടയേഡ് അധ്യാപകൻ അബ്ദുൽ ജബ്ബാർ (68), മൂത്താറമ്പത്ത് അഭിജിത്ത് കൃഷ്ണ (12), വാഴയിൽ അബ്ദുൽ മജീദ്(51), എന്നിവർക്കാണ് നായയുടെ കടിയേറ്റത്.അഭിജിത്ത് കൃഷ്ണയെ വീട്ടിനകത്തു കയറിയാണ് നായ മുഖത്തും ദേഹത്തും കടിച്ചത്. വീട്ടുമൃഗങ്ങൾക്കും മറ്റു തെരുവു നായകൾക്കും ഈ നായയുടെ കടിയേറ്റതായി പരാതിയുണ്ട്. അക്രമകാരിയായ നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. പഞ്ചായത്തിലെ കുടത്തുംപാറയിലും പുളേങ്കരയിലും കഴിഞ്ഞ ദിവസം നായയുടെ അക്രമത്തിൽ ഒട്ടേറെ ആളുകൾക്കു പരുക്കേറ്റിരുന്നു.


Source link

Related Articles

Back to top button