KERALAMLATEST NEWS
വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

വളാഞ്ചേരി: എടയൂർ അത്തിപ്പറ്റയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. എടയൂർ അത്തിപ്പറ്റ സ്വദേശി നയാപുരം ഫാത്തിമയാണ് (45) മരിച്ചത്. മൃതദേഹം കണ്ടെത്തിയ വീട്ടിലെ ഉടമസ്ഥർ വിദേശത്താണ്. ജോലിക്കാർ മാത്രമാണ് ഇവിടെയുള്ളത്. ഇന്നലെ രാവിലെ പതിനൊന്നോടെ വീട്ടിലെ ജോലിക്കാർ വാട്ടർ ടാങ്കിലെ മീനുകൾക്ക് ഭക്ഷണം കൊടുക്കാൻ ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.
സമീപത്തെ വീട്ടിലെ ജോലിക്കാരിയാണ് ഫാത്തിമ. വിവാഹമോചിതയാണ്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകൻ:ഷാജഹാൻ, മരുമകൾ:ഫാത്തിമ നാജിയ
Source link