അയ്യപ്പ രൂപമുള്ള സ്വർണ ലോക്കറ്റ് വിതരണം ഇന്നുമുതൽ

ശബരിമല: അയ്യപ്പ രൂപം ആലേഖനം ചെയ്ത് ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം ഇന്നു മുതൽ ശബരിമലയിൽ ആരംഭിക്കും. രാവിലെ 8ന് സന്നിധാനത്ത് വിതരണോദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അഡ്വ.എ.അജികുമാർ എന്നിവർ പങ്കെടുക്കും.
ലോക്കറ്റിന്റെ ഒരു വശത്ത് അയ്യപ്പന്റെ രൂപവും മറുഭാഗത്ത് ദേവസ്വം ബോർഡിന്റെ എംബ്ലവുമാണ്.. ഓൺലൈനിലൂടെ ആദ്യം ബുക്ക് ചെയ്ത ഭക്തരിൽ നിന്ന് തിരഞ്ഞെടുത്തയാൾക്ക് ആദ്യ ലോക്കറ്റ് കൈമാറും. രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകൾ ലഭ്യമാണ്. രണ്ട് ഗ്രാം ലോക്കറ്റിന് 19,300 രൂപയും നാല് ഗ്രാം ലോക്കറ്റിന് 38,600രൂപയും 8 ഗ്രാം ലോക്കറ്റിന് 77,200 രൂപയുമാണ് വില. WWW.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്താൽ ശബരിമല സന്നിധാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നിന്ന് ലോക്കറ്റുകൾ ലഭിക്കും.
Source link