റാണ കൊച്ചിയിലെത്തിയത് ഭീകരവാദത്തിന് റിക്രൂട്മെന്റ് നടത്താനോ? ‘സർപ്രൈസ് പാർട്ട്’ കഴിഞ്ഞുപോയെന്ന് ലോക്നാഥ് ബെഹ്റ

കൊച്ചി ∙ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയെ എൻഐഎ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. യുഎസിൽ നിന്ന് റാണയെ വിട്ടുകിട്ടിയതു വഴി മുംബൈ ഭീകരാക്രമണത്തിന്റെ പിന്നിലെ ഗൂഢാലോചനയുടെയും മറ്റും കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് കരുതുന്നത്. മുംബൈയ്ക്ക് പുറമേ ഡൽഹി, ആഗ്ര, ഹാപുർ, കൊച്ചി, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളും റാണ സന്ദർശിച്ചിരുന്നു. എന്തിനായിരിക്കാം റാണ ഈ സ്ഥലങ്ങളിൽ എത്തിയത്? ഭീകരവാദത്തിന് റിക്രൂട്മെന്റ് നടത്താനായിരുന്നോ അതോ പ്രാദേശിക സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായിരുന്നോ? മുംബൈയ്ക്ക് പുറമേ ഈ സ്ഥലങ്ങളും ആക്രമണങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നോ? മുംബൈ ഭീകരാക്രമണം നടന്ന് 16 വര്‍ഷം കഴിയുമ്പോഴും ഉത്തരം കിട്ടാത്ത ഇത്തരം ഒട്ടേറെ ചോദ്യങ്ങൾ ബാക്കി നിൽക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണം നടന്നതിന് 10 ദിവസം മുൻപ്, 2008 നവംബർ 16നാണ് റാണ കൊച്ചിയിലെത്തി മറൈൻ ഡ്രൈവിലെ സ്വകാര്യ ഹോട്ടലിൽ താമസിച്ചത്. റാണയിൽനിന്ന് ഒട്ടേറെ വിവരങ്ങൾ ലഭിക്കുമെന്നാണ് മുൻ കേരള ഡിജിപിയും നിലവിൽ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറുമായ ലോക്നാഥ് ബെഹ്റയും പറയുന്നത്. തീവ്രവാദത്തിനുള്ള സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻഐഎയുടെ പ്രത്യേക സെല്ലിന്റെ തലവനായിരുന്നു ബെഹ്റ. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയെ യുഎസിലെത്തി ചോദ്യം ചെയ്ത സംഘത്തിൽ ബെഹ്റയും ഉൾപ്പെട്ടിരുന്നു. ലോക്നാഥ് ബെഹ്റയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ.∙ 2008ലെ ആക്രമണം കഴിഞ്ഞ് 16 വർഷങ്ങൾക്ക് ശേഷമാണ് തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കിട്ടിയിരിക്കുന്നത് ?
Source link