BUSINESS
ഓഹരി വിപണിയിലും വരണം വരട്ട് ചൊറി

ലോകത്ത് യുദ്ധം ഇല്ലാതാകാന്‍ ഒരു കിടിലന്‍ ഒറ്റമൂലി നിര്‍ദേശിച്ചത് സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറാണ്. ലോകത്ത് എല്ലാവന്‍മാര്‍ക്കും വരട്ട് ചൊറി വരണം. അപ്പോ എല്ലാവരും ചൊറിയും മാന്തിക്കൊണ്ടിരുന്നോളും. പിന്നെ വേറൊന്നും കാണില്ല. വേറൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ സമയം കിട്ടില്ല. ഒരു കുല്‍സിത പ്രവര്‍ത്തനത്തിനും സമയം കിട്ടില്ല. അതായിരുന്നു ബഷീര്‍ ലൈന്‍.അദ്ദേഹം എഴുതിയത് ഏതാണ്ട് ഇങ്ങനെയാണ്ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കില്‍, സ്ത്രീ പുരുഷ ജാതി മത ഭേതമന്യേ സര്‍വര്‍ക്കും പരമ രസികന്‍ വരട്ടു ചൊറി വരണം. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാള്‍ സമാധാനപൂര്‍ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല
Source link