LATEST NEWS
സ്പാനർ കൊണ്ട് അടി, തലയ്ക്കും നടുവിനും പരുക്ക്; എസ്എഫ്ഐ നേതാവിന് അജ്ഞാത സംഘത്തിന്റെ ആക്രമണം

തിരുവനന്തപുരം∙ അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനു പരുക്കേറ്റു. പേട്ട കല്ലുംമൂട് സ്വദേശി എം.എ.നന്ദനാണു പരുക്കേറ്റത്. സ്പാനർ കൊണ്ടുള്ള അടിയിൽ തലയ്ക്കും നടുവിനും പരുക്കേറ്റ നന്ദൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നന്ദനും വീടിനും നേരെ രണ്ടാഴ്ച മുൻപും അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. രണ്ടു തവണ കേസ് റജിസ്റ്റർ ചെയ്തെങ്കിലും പൊലീസിനു പ്രതികളെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാത്രി 10.45ന് ആയിരുന്നു സംഭവം.കല്ലൂംമൂട്ടിലുള്ള വീട്ടിലേക്കു പോകുമ്പോൾ മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ പിന്നിൽനിന്ന് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും നന്ദൻ പറഞ്ഞു. പരാതിയിൽ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Source link