BUSINESS

ട്രംപിന്റെ താളത്തിനൊത്ത് തുള്ളുന്ന ഇന്ത്യൻ വിപണിയിൽ മുന്നേറ്റ പ്രതീക്ഷ, നാലാംപാദ ഫലങ്ങൾ തുണയ്ക്കുമോ?


തീരുവ കൊണ്ട് കളിക്കുന്ന ഡോണൾഡ് ട്രംപിന്റെ താളത്തിനൊത്ത് മാത്രമാണ് കഴിഞ്ഞ ആഴ്ചയിൽ ലോകവിപണി നീങ്ങിയത്. അമേരിക്കൻ വിപണിക്ക് പിന്നാലെ മാത്രം സഞ്ചരിച്ച ഇന്ത്യൻ വിപണിക്ക് വ്യാഴാഴ്ച അവധിയായത് കൂടുതൽ മികച്ച തിരിച്ചു വരവ് നഷ്ടമാക്കി. എങ്കിലും ആഴ്ച നഷ്ടം പരിഹരിച്ച ഇന്ത്യൻ വിപണി അമേരിക്ക താരിഫ് ഒഴിവാക്കിയ സാഹചര്യത്തിൽ കൂടുതൽ മുന്നേറ്റ പ്രതീക്ഷയിലാണ്. മുൻ ആഴ്ചയിൽ 22904 പോയിന്റിൽ ക്ലോസ് ചെയ്ത നിഫ്റ്റി തിങ്കളാഴ്ച 22000 പോയിന്റിലും താഴെ പോയ ശേഷം തിരിച്ചു കയറി 22828 പോയിന്റിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 72000 പോയിന്റിലേക്ക് വീണു പോയ സെൻസെക്സ് വെള്ളിയാഴ്ച 75000 പോയിന്റിന് മുകളിലും ക്ലോസ് ചെയ്തു. വെള്ളിയാഴ്ച അമേരിക്കൻ വിപണി വീണ്ടും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നാസ്ഡാക് 2% നേട്ടം കുറിച്ചു. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം മൂന്ന് ദിവസം മാത്രം വ്യാപാരമുള്ള ഇന്ത്യൻ വിപണിയിലും വലിയ ആഴ്ചയുടെ ആലസ്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വിപണി മുന്നേറ്റ പ്രതീക്ഷയിലാണ്. തുടർന്ന് നാലാം പാദ റിസൾട്ടുകള്‍ അടുത്ത ആഴ്ച മുതൽ ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കും. 


Source link

Related Articles

Back to top button