Special ഓൺലൈൻ വാതുവയ്പ്, സെക്സ് ചാറ്റിങ്; ചതിയിലും കള്ളച്ചൂതിലും വളരുന്ന ‘ചൈനീസ്’ പട്ടണം: സിഹനൂക്‌വിൽ കുടുങ്ങിയവരിൽ മലയാളികളും

ചെന്നൈ∙ ലാസ് വേഗസ്, കസീനോകളുടെയും ചൂതാട്ടങ്ങളുടെയും ആഘോഷങ്ങളുടെയും നാട്. പണം വീശി പണം വാരുന്ന ബിസിനസ് മാഗ്നെറ്റുകളുടെ പറുദീസ. നിശാപാർട്ടികളും ആഘോഷങ്ങളുമായി ഉറക്കമില്ലാത്ത നഗരം. ലോകത്ത് ലാസ് വേഗാസ് പോലെ വളരുന്ന നിരവധി നഗരങ്ങളുണ്ട്. അതിൽ നിയമപരമായും അല്ലാതെയും വളരുന്ന ചൂതാട്ട കേന്ദ്രങ്ങളും. അക്കൂട്ടത്തിൽ ചൈനീസ് പണം കൊണ്ട് അതിവേഗം വളരുന്ന കംബോഡിയൻ നഗരമാണ് സിഹനൂക്‌വിൽ. കംബോഡിയൻ തലസ്ഥാനമായ പനോം പെനിൽ നിന്ന് തെക്ക് പടിഞ്ഞാറായി ഗൾഫ് ഓഫ് തായ്‌ലൻഡിൽ ദക്ഷിണ ചൈനാ കടലിന്റെ മടിയിൽ ഉറങ്ങുന്ന നഗരം. ∙ സിഹനൂക്‌വിൽ: ചതിക്കുഴികഴിഞ്ഞ പത്തു വർഷം കൊണ്ട് സിഹനൂക്‌വിൽ വളർന്നതിന്റെ ചരിത്രത്തിനു പറയാനുള്ളത് ചതിയുടെയും കള്ളച്ചൂതിന്റെയും കഥകളാണ്. മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചവർ. ആഘോഷങ്ങളുടെ രാവുകൾ താണ്ടിയാൽ അവിടത്തെ മണ്ണിന് ചതിക്കപ്പെട്ടവരുടെ നിരവധി കഥകൾ പറയാനുണ്ട്. അതിൽ ഇന്ത്യയിൽനിന്നു പോയവരും, എന്തിനേറെ നിരവധി മലയാളികളും ഉണ്ട്. ഒരു ജോലിക്കായി ലക്ഷങ്ങൾ മുടക്കി സ്വപ്നങ്ങൾ പലതും കണ്ട് എത്തിയവർ. ഒടുക്കം ചതിയിൽപ്പെട്ട് പോയതോടെ നരകയാതന അനുഭവിച്ചവർ. ചൈനീസ് പണത്തിനു മുന്നിൽ ഒരു നാടിനെ വിൽക്കേണ്ടി വന്ന കംബോഡിയൻ ജനതയുടെ കഥ. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കംബോഡിയൻ പൊലീസിന്റെ മൗനസമ്മതം കൂടി ആകുന്നതോടെ ചതിയിൽപ്പെട്ടവർക്ക് തിരികെ വരാനാകാത്ത വിധം ആ നഗരം ഒരു കുരുക്കായി മാറും.
Source link