LATEST NEWS

‘ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകൾക്കിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന തെളിവ്; ഇടപെടലുകൾ തിരുത്തപ്പെടുന്നു’


കോഴിക്കോട്∙ ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകൾക്കിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നുള്ളതിന്റെ തെളിവാണ് നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകൾക്കിടയിലും കോർപറേറ്റ് ഹിന്ദുത്വവത്കരണ അജൻഡ നടപ്പിലാക്കാൻ ശ്രമിച്ചുക്കൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ പശ്ചാത്തലത്തിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് സുപ്രീം കോടതി വിധിയിലൂടെ രാജ്യം മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജുഡീഷ്യറിക്ക് അതിന്റേതായ ഇടപെടൽ നടത്താനുള്ള ശേഷിയുണ്ടെന്ന് ഒന്നുകൂടി വ്യക്തമാക്കപ്പെട്ടെന്നും ഗോവിന്ദൻ പറഞ്ഞു. കാവിവത്കരണത്തിന്റെ അജൻഡ ഗവർണർമാരെ ഉപയോഗിച്ച് നടപ്പിലാക്കാനുള്ള ഇടപെടലുകൾ തിരുത്തപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാനാണ് കേന്ദ്ര സർക്കാർ നീക്കം. ഈ ആഴ്ച തന്നെ ഹർജി നൽകാനായി ആഭ്യന്തര മന്ത്രാലയത്തിൽ നീക്കം തുടങ്ങി.


Source link

Related Articles

Back to top button