മ്യാൻമറിൽ വീണ്ടും ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ

നയ്പീഡോ∙ മ്യാൻമറിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തതായി യുഎസ് ജിയോളജിക്കൽ സർവേ. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 3649 പേരുടെ ജീവനെടുത്ത 7.7 തീവ്രതയുള്ള ഭൂചലനം മാർച്ച് 28ന് രേഖപ്പെടുത്തിയതിനു പിന്നാലെയാണു മ്യാൻമറിൽ വീണ്ടും ഭൂചലനം. മണ്ടാലയ്ക്കും നയ്‌പീഡോയ്ക്കും ഇടയിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞമാസമുണ്ടായ ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളാണു രണ്ടും. പുതിയ ഭൂചലനം നിലവിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കും. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും കെട്ടിടങ്ങളിൽ നിന്ന് ആളുകൾ പുറത്തിറങ്ങിയെന്നും പലയിടത്തെയും മേൽക്കൂരകൾ തകർന്നെന്നും ചിലർ പറഞ്ഞതായി ദി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഭൂചലനം വലിയ തോതിൽ അനുഭവപ്പെട്ടില്ലെന്നു മറ്റൊരാൾ പറഞ്ഞു. മാർച്ച് 28നുണ്ടായ ഭൂചലനത്തിൽ 3649 പേരാണു മരിച്ചത്. 5018 പേർക്കു പരുക്കേറ്റു.
Source link