Vishu @ Guruvayur ഗുരുവായൂരിൽ വിഷുത്തിരക്ക്; മുറികൾ കിട്ടിയാ കിട്ടി.. നെട്ടോട്ടമോടി ഭക്തർ; നാളെ 10 വിവാഹങ്ങൾ

തൃശൂർ∙ കണ്ണനെ കണികാണാൻ ഗുരുവായൂരിൽ ഭക്തജന തിരക്ക്. ക്ഷേത്രത്തിനു സമീപത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും ബുക്കിങ് ഏതാണ്ട് പൂർത്തിയായി. കേരളത്തിനു പുറത്തുള്ളവരും വിഷുക്കണി ദർശനത്തിനായി ഗുരുവായൂരിൽ എത്തിയിട്ടുണ്ട്. ബുക്ക് ചെയ്യാതെ എത്തിയവർ മുറികൾ കിട്ടാനുള്ള തത്രപാടിലാണ്. ഇനി മുറി കിട്ടില്ലെന്ന് മനസ്സിലാക്കിയവരാകട്ടെ ഡോർമറ്ററികൾ എങ്കിലും ഉണ്ടാകുമോയെന്നാണ് തിരയുന്നത്.വിഷു– ഈസ്റ്റർ അവധി ദിവസങ്ങളിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഹോട്ടൽ – ലോഡ്ജ് ഉടമകൾ. ഗുരുവായൂർ ദേവസ്വത്തിന്റെ റസ്റ്റ് ഹൗസായ പാഞ്ചജന്യത്തിൽ ഉൾപ്പെടെ മുറികൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. മുൻവർഷത്തേക്കാൾ അധികം ബുക്കിങ്ങുകൾ ഈ വർഷം വിഷുവിനോട് അനുബന്ധിച്ചുണ്ടെന്ന് ക്ഷേത്ര പരിസരത്തെ ഹോട്ടൽ അധികൃതർ മനോരമ ഓൺലൈനോട് പറഞ്ഞു. രാത്രിയിലെ ട്രെയിനിലാകും കൂടുതൽ ഭക്തരും എത്തുന്നത്. ഇതോടെ ക്ഷേത്രപരിസരത്ത് തിരക്ക് വർധിക്കും.170ഓളം ഹോട്ടലുകളും ലോഡ്ജുകളുമാണ് ഗുരുവായൂരിലുള്ളത്. നാളെ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടക്കുന്നതും തിരക്കിനു കാരണമാകും. ഇതുവരെ 10 വിവാഹങ്ങളാണ് ഓൺലൈനായും അല്ലാതെയും ബുക്ക് ചെയ്തിട്ടുള്ളത്. ഗുരുവായൂർ മുൻസിപ്പാലിറ്റിയുടെ ഫെസിലിറ്റേഷൻ സെന്ററിലും അമിനിറ്റി സെന്ററിലും ഭക്തർക്ക് ശരീരശുദ്ധി വരുത്താനുള്ള അവസരമുണ്ട്.
Source link