CINEMA

‘നീലയിൽ തിളങ്ങി ഐമ റോസ്മി, നിറവയറിൽ ചുംബിച്ച് കെവിൻ’; വളകാപ്പ് ദൃശ്യങ്ങൾ പുറത്ത്


ഏപ്രിൽ ആദ്യവാരമാണ് നടി ഐമ റോസ്മി അമ്മയായതിന്റെ സന്തോഷം പങ്കുവച്ചത്. ഇപ്പോഴിതാ വളകാപ്പിന്റെ അതിമനോഹര ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി. നീല–ഗോൾഡൻ കോംബിനേഷനിലുള്ള സാരിയാണ് ചടങ്ങിൽ ഐമ ധരിച്ചത്. അതിന് അനുയോജ്യമാം വിധം ആഭരണങ്ങളും അണിഞ്ഞു. ‘ഒരുപാട് സ്നേഹം, വളകൾ, അനുഗ്രഹങ്ങൾ എന്നിവയിൽ പൊതിഞ്ഞ് മാതൃത്വത്തിലേക്കുള്ള മനോഹരമായ യാത്ര ആഘോഷിക്കുന്നു’, എന്ന അടിക്കുറിപ്പോടെയാണ് ഐമ വളകാപ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നടിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ ചടങ്ങിനെത്തിയിരുന്നു. ഐമയുടെ പങ്കാളി കെവിൻ പോൾ ആണ് തങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം ഏതാനും ദിവസങ്ങൾക്കു മുൻപ് പങ്കുവച്ചത്. ഒൻപതു മാസം നിഗൂഢമായി സൂക്ഷിച്ച സ്വപ്നം കണ്ണുതുറന്നുവെന്ന് ഐമയുടെയും കുഞ്ഞിന്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കെവിൻ കുറിച്ചത് ഏറെ ശ്രദ്ധേയമായി.


Source link

Related Articles

Back to top button