KERALAMLATEST NEWS

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ  വാട്ടർ  ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പാറയിൽ ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിന്നിലുള്ള ടാങ്കിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ വിദേശത്തായതിനാൽ വീട് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്.

ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ട് ഇതിന് തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് കണ്ടുപരിചയം ഇല്ലാത്ത സ്ത്രീയാണെന്ന് നാട്ടുകാർ പറയുന്നു. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


Source link

Related Articles

Back to top button