WORLD
യുഎസ് ലക്ഷ്യമിടുന്നത് 90 ദിവസത്തിനുള്ളിൽ 90 വ്യാപാരക്കരാറുകള്‍; ചർച്ചകൾ ട്രംപ് നയിക്കും

വാഷിങ്ടൺ: രാജ്യങ്ങളിൽനിന്ന് പകരച്ചുങ്കം ഈടാക്കുന്നത് മരവിപ്പിച്ച 90 ദിവസത്തിനുള്ളിൽ 90 വ്യാപാരക്കരാറുകളാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സംഘാംഗം. ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ വൈറ്റ്ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയാണ് ഇക്കാര്യം പറഞ്ഞത്. രാജ്യങ്ങളുമായുള്ള വ്യാപാരക്കരാർ ചർച്ചകളിൽ ട്രംപായിരിക്കും ‘പ്രധാന ചർച്ചക്കാരനെ’ന്ന് നവാരോ പറഞ്ഞു.തീരുവയിൽ ഇളവുതേടിയുള്ള വ്യാപാരചർച്ചയ്ക്കായി യൂറോപ്യൻ യൂണിയന്റെ വ്യാപാരവകുപ്പ് തലവൻ മാരോസ് സെഫ്‌കോവിച്ച് തിങ്കളാഴ്ച വാഷിങ്ടണിലെത്തും. ഏപ്രിൽ രണ്ടിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചശേഷം അടിയന്തര വ്യാപാരക്കരാറുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ യുഎസിലെത്തുന്ന ആദ്യ വിദേശനേതാവാണ് മാരോസ്. യുഎസിന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിലൊന്നാണ് യൂറോപ്യൻ യൂണിയൻ.
Source link