LATEST NEWS

വളവിൽവച്ച് സ്കൂൾ ബസ് മറിഞ്ഞു; മരത്തിൽ തടഞ്ഞുനിന്നതിനാൽ വൻ അപകടം ഒഴിവായി, വിദ്യാർഥികൾക്ക് പരുക്ക്


കണ്ണൂർ∙ കൊയ്യം മർക്കസിന്റെ സ്കൂൾ ബസ് മറിഞ്ഞു വിദ്യാർഥികൾക്ക് പരുക്ക്. 28 വിദ്യാർഥികൾക്കും 4 മുതിർന്നവർക്കും പരുക്കേറ്റു. പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വളവിൽ വച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. മരത്തിൽ തടഞ്ഞു നിന്നതിനാൽ വലിയ അപകടം ഒഴിവായി. മർക്കസിലെ അധ്യാപകന്റെ മകന്റെ വിവാഹ സൽക്കാരത്തിനു പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ബസിലുണ്ടായിരുന്ന വിദ്യാർഥികൾ. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.


Source link

Related Articles

Back to top button