WORLD
തീരുവയുദ്ധം ലോകവ്യാപാരത്തിൽ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ

മുംബൈ: അമേരിക്കയുടെ പകരച്ചുങ്കമുയർത്തുന്ന വ്യാപാരയുദ്ധം ആഗോളവ്യാപാരത്തിൽ മൂന്നുശതമാനം വരെ ഇടിവുണ്ടാക്കിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്റർനാഷണൽ ട്രേഡ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ പമേല കോക് ഹാമിൽട്ടൺ. ആഗോളതലത്തിൽ കയറ്റുമതി രംഗത്ത് കാതലായമാറ്റങ്ങൾക്ക് ഇതുവഴിതുറന്നേക്കും.തീരുവയുടെ പശ്ചാത്തലത്തിൽ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളിൽനിന്ന് കയറ്റുമതി ഇന്ത്യ, കാനഡ, ബ്രസീൽ പോലുള്ള രാജ്യങ്ങളിലേക്കു മാറുമെന്നാണ് ജനീവയിൽ നടന്ന സമ്മേളനത്തിൽ ഇവർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞയാഴ്ചയാണ് ലോകത്ത് എഴുപതോളം രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം ഉയർന്ന തീരുവ പ്രഖ്യാപിച്ചത്. പിന്നീടിത് ചൈനയൊഴികെയുള്ള രാജ്യങ്ങളിൽ നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ചു.
Source link