നടുറോഡിൽ നാട്ടുകാർ കാൺകെ കെട്ടിപ്പിടിച്ച് നിന്ന് യുവതിയും യുവാവും, ട്രാഫിക് പൊലീസെത്തിയിട്ടും പിന്മാറിയില്ല

പൂനെ: തിരക്കേറിയ റോഡിൽ ട്രാഫിക് സിഗ്നൽ കാരണം നിർത്തിയിട്ട വാഹനങ്ങൾക്ക് മുൻപിൽ ഏറെനേരം കെട്ടിപ്പിടിച്ച് നിന്ന് യുവാവും യുവതിയും. മഹാരാഷ്‌ട്രയിലെ പിംപ്രി-ചിഞ്ചുവാഡിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ആരാണ് ഇത് ചിത്രീകരിച്ചതെന്നോ എന്നാണ് ചിത്രീകരിച്ചതെന്നോ വിവരം ലഭ്യമല്ല.സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങളുടെ മുന്നിൽ കെട്ടിപ്പിടിച്ചുനിൽക്കുന്ന യുവാവിന്റെയും യുവതിയുടെയും ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്. അൽപനേരം കഴിഞ്ഞും പിടിവിടാതെ ഇവർ അവിടെത്തന്നെ നിന്നതോടെ യാത്രക്കാർ അമ്പരന്നു. പിന്നാലെ മറ്റ് വാഹനയാത്രക്കാരും ട്രാഫിക് പൊലീസും വന്ന് ഇവരോട് വഴിയിൽ നിന്നും മാറാൻ ദേഷ്യപ്പെട്ടു. എന്നാൽ അതൊന്നും കേൾക്കാത്തതുപോലെയാണ് ഇവർ നിന്നത്.
സംഭവം എന്തെങ്കിലും റീൽസ് ചിത്രീകരണം ആകാമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന കമന്റ്. അതിനൊപ്പം ഇക്കാലത്ത് മനുഷ്യർ ഒരു റീൽസ് ഹിറ്റാകാൻ എന്ത് മോശം പ്രവർത്തിയും ചെയ്യുമെന്നും ആളുകൾ വിമർശിക്കുന്നു. ചുറ്റുമുള്ളവരുടെ വിമർശനം വല്ലാതെ കൂടിയപ്പോഴാണ് ഇരുവരും മടങ്ങിപ്പോയത്. ഇത് എന്ന് നടന്ന സംഭവമെന്ന് വ്യക്തമല്ല. ചിലർ ഇത് പഴയതാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.
Source link