ഗവർണറുടെ അനുമതിയില്ലാതെ 10 ബില്ലുകൾ നിയമമാക്കി തമിഴ്നാട്

ചെന്നൈ: നിയമസഭ രണ്ടുതവണ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര്.എന്‍. രവിയുടെ അംഗീകാരം ലഭിക്കാത്തതിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായ പത്ത് ബില്ലുകള്‍ നിയമമാക്കി ഒടുവിൽ തമിഴ്നാട് നിയമസഭ ചരിത്രമെഴുതി. ഇതോടെ ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ നിയമസഭ പാസാക്കിയ ബില്ല് നിയമമാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി തമിഴ്നാട്.
തടഞ്ഞുവച്ച ബില്ലുകൾക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്നും അതിന്മേല് രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന നടപടികള്‍ക്ക് നിയമസാധുതയുണ്ടാവില്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പത്ത് ബില്ലുകൾ നിയമമാക്കുന്ന നടപടികളിലേക്ക് തമിഴ്നാട് കടന്നത്.
Source link