INDIA

ബില്ലുകളുടെ അംഗീകാരം: ഭരണഘടനാ വ്യവസ്ഥകൾക്ക് മാറ്റമില്ല


ന്യൂഡൽഹി ∙ അംഗീകാരത്തിനു ലഭിക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്നതിന് സമയപരിധി വേണമെന്ന് ഭരണഘടനാസഭയിൽ വാദിച്ചവരുടെ ആശങ്കകൾ പ്രവചനസ്വഭാവമുള്ളതായതെന്ന് സുപ്രീം കോടതി. ബില്ലുകളിൽ തീരുമാനത്തിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധിവയ്ക്കുന്നത് കോടതിയുടെ സൗകര്യത്തെപ്രതിയാണ്; ഭരണഘടനാ വ്യവസ്ഥകൾ തിരുത്തുന്നില്ല – തമിഴ്നാട് കേസിലെ വിധിന്യായത്തിൽ ജസ്റ്റിസ് ജെ.ബി. പർധിവാല അധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു.ബില്ലുകളുടെ കാര്യത്തിൽ രാഷ്ട്രപതിയുടെയും ഗവർണറുടെയും തീരുമാനത്തിന് സമയപരിധി വേണമെന്ന് സർക്കാരിയ കമ്മിഷൻ, ജസ്റ്റിസ് പുഞ്ചി കമ്മിഷൻ, വാജ്പേയി സർക്കാരിന്റെ കാലത്തെ ഭരണഘടന പ്രവർത്തന അവലോകന കമ്മിഷൻ എന്നിവ നിർദേശിച്ചതാണ്. ബില്ലുകൾ കൈകാര്യം ചെയ്യുന്നതിന് സമയപരിധി നിർദേശിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് ഓഫിസ് മെമ്മോറാണ്ടങ്ങളുമുണ്ടെന്ന് തങ്ങളുടെ നടപടിയെ ന്യായീകരിച്ച് കോടതി പറഞ്ഞു.ബില്ലുകളിൽ ‘കഴിവതും വേഗം’ ഗവർണർ തീരുമാനമെടുക്കണമെന്നാണ് ഭരണഘടനാ വ്യവസ്ഥ. രാഷ്ട്രപതിയുടെ തീരുമാനത്തിന് അത്തരമൊരു അവ്യക്തതയുള്ള സമയപരിധിപോലും പറഞ്ഞിട്ടുമില്ല. രാഷ്ട്രപതിക്ക് ആറാഴ്ച സമയമെന്നു നിശ്ചയിക്കണമെന്ന് ഭരണഘടനാസഭയിൽ നിർദേശം വന്നെങ്കിലും, അത് അംഗീകരിക്കാതിരുന്നത് രാഷ്ട്രപതി സമയബന്ധിതമായും കാര്യക്ഷമമായും പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണെന്ന് കോടതി നിരീക്ഷിച്ചു.


Source link

Related Articles

Back to top button