കെട്ടിടനിർമ്മാണ അപേക്ഷ: സെൽഫ് പെർമിറ്റിന് ലൈസൻസി എംപാനൽ ഒഴിവാക്കി

തിരുവനന്തപുരം : വീട് വയ്ക്കുന്നവർ കെട്ടിട പെർമിറ്റ് ലഭിക്കാൻ തദ്ദേശ സ്ഥാപനത്തിൽ എംപാനൽചെയ്ത ലൈസൻസികളെ തേടി വലയേണ്ട.
300ചതുരശ്രമീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് സെൽഫ് പെർമിറ്റിന് അപേക്ഷിക്കാൻ ലൈൻസികൾ ബന്ധപ്പെട്ട തദ്ദേശസ്‌ഥാപനത്തിൽ എംപാനൽ ചെയ്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. കെ സ്മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്ക് ഉൾപ്പെടെ വ്യാപിപ്പിച്ചതിന്റെ ഭാഗമായാണ് ഇളവ്.
ഉടമയും ലൈസൻസിയും ചേർന്ന് കെ സ്മാർട്ടിലൂടെ സമർപ്പിക്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ പെർമിറ്റ് ലഭിക്കും. ബേസ്‌മെന്റ് പൂർത്തിയാകുന്ന ഘട്ടത്തിൽ (പ്ലിന്ത് ലെവൽ) ലൈസൻസി സ്ഥലപരിശോധന നടത്തി, കെട്ടിനിർമ്മാണ ചട്ടത്തിന്റെ ലംഘനമില്ലെന്ന് ഉറപ്പാക്കണം. കെ സ്മാർട്ടിലൂടെ നിശ്ചിതമാതൃകയിൽ വീണ്ടും സത്യവാങ്മൂലം നൽകണം. ചട്ടലംഘനം മറച്ചുവച്ച് തുടർഅനുമതി നേടി മുന്നോട്ടുപോയാൽ നാലു ലക്ഷം രൂപ ലൈസൻസിയും കെട്ടിടഉടമയും പിഴ അടയ്ക്കേണ്ടിവരും.
എംപാനൽ കടുപ്പിച്ചാൽ അപകടം!
# കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളിലും എംപാനൽ നടപ്പാക്കിയപ്പോൾ തന്നെ ലൈസൻസികൾ എതിർത്തിരുന്നു.പഞ്ചായത്തുകളിലും കെ സ്മാർട്ട് എത്തിയതോടെ നിരവധി ചെറിയ വീടുകൾക്ക് സെൽഫ് പെർമിറ്റ് ആവശ്യമായിവരും. എംപാനൽ ചെയ്ത ലൈസൻസികളുടെ കുറവുണ്ടായാൽ അതിവേഗം പെർമിറ്റ് ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് തിരിച്ചടിയാകും.ഇത് കണക്കിലെടുത്താണ് എംപാനൽ ഉപേക്ഷിച്ചതെന്ന് സൂചന.
# 30000ത്തോളം ലൈസൻസികൾക്കും ഇളവ് ആശ്വാസമാകും.സൂപ്പർവെസർമാർ മുതൽ ആർക്കിടെക്ട് വരെയുള്ള ലൈസൻസികൾ തദ്ദേശവകുപ്പിൽ നിന്ന് നാലുവർഷ കാലാവധിയുള്ള ലൈസൻസിനായി അടയ്ക്കുന്ന അതേ ഫീസ് ഈടാക്കിയാണ് തദ്ദേശസ്ഥാപനങ്ങൾ ഇവരെ എംപാനൽ ചെയ്തിരുന്നത്. ഫീസ് അടയ്ക്കാൻ പലരും വിസമ്മതിച്ചതോടെ നിർമ്മാണത്തിന് ഇറങ്ങുന്നവർക്ക് എംപാനൽ ചെയ്ത ലൈസൻസികളെ കിട്ടാതായി.
Source link