KERALAMLATEST NEWS
എൻജിനിയറിംഗ് മാതൃകാ എൻട്രൻസ് 16 മുതൽ

തിരുവനന്തപുരം: കൈറ്റിന്റെ നേതൃത്വത്തിൽ എൻജിനിയറിംഗ് എൻട്രൻസ് മാതൃകാ പരീക്ഷ 16മുതൽ 19വരെ നടത്തും. 3 മണിക്കൂറുള്ള മോക്ക് ടെസ്റ്റാണിത്. entrance.kite.kerala.gov.inൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം. കീം പരീക്ഷയുടെ അതേ മാതൃകയിൽ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്തമാറ്റിക്സ് 75 എന്നീ തരത്തിലാണ് ചോദ്യഘടന. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ എക്സാം എന്ന വിഭാഗത്തിൽ മോക്/മോഡൽ പരീക്ഷ ക്ലിക്ക് ചെയ്ത് പരീക്ഷയിൽ പങ്കെടുക്കാം. 52020 കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർ ചെയ്യുന്ന സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കും അവസരം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് പറഞ്ഞു. മെഡിക്കൽ എൻട്രൻസ് മോഡൽ പരീക്ഷ പിന്നീട് നടത്തും.
Source link