‘ഒരുമിച്ച്, ഒറ്റക്കെട്ടായി ദുരന്തബാധിതരുടെ പുനരധിവാസം നമ്മള്‍ പൂര്‍ത്തിയാക്കും’: ടൗണ്‍ഷിപ് നിര്‍മാണത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം∙ വയനാട്ടില്‍ ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വെല്ലുവിളികള്‍ മറികടന്ന് പുനരധിവാസം പൂര്‍ത്തികരിക്കാന്‍ പ്രതിജ്ഞാബദ്ധമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ്:‘‘ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടിവച്ചിട്ടുണ്ടായിരുന്നു. അത് കൂടാതെയാണ് ഈ തുക കൂടി കെട്ടിവച്ച് ഭൂമി ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവ് ലഭിക്കുന്നത് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്കു ശേഷമാണ്. തുടര്‍ന്നു വയനാട് ജില്ലാ കലകടറുടെ നേതൃത്വത്തിലുള്ള ടീം രാത്രിയില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഇന്നു തന്നെ ആരംഭിക്കുകയും ചെയ്തു. ഒരുമിച്ച്, ഒറ്റക്കെട്ടായി ദുരന്തബാധിതരുടെ പുനരധിവാസം നമ്മള്‍ പൂര്‍ത്തിയാക്കും.
Source link