KERALAM

ട്രെയിൻ തട്ടി 13 പശുക്കൾ ചത്തു

മുതലമട: മുതലമട ഒട്ടൻചള്ള നാവിളംതോട് 13 പശുക്കൾ ട്രെയിൻ തട്ടി ചത്തു. ഇന്നലെ രാവിലെ 8.15ഓടെയാണ് സംഭവം. പാലക്കാട്- ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനാണ് പശുക്കളെ ഇടിച്ചത്. ട്രാക്കിന് ഇരുവശത്തുമുണ്ടായിരുന്ന പുല്ല് തിന്നവേയായിരുന്നു അപകടം. മുതലമട മീങ്കര ഒട്ടൻച്ചള്ള സ്വദേശികളായ മൂന്നുപേരുടെ പശുക്കളാണെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ ഇവയുടെ ശരീരം ചിന്നിച്ചിതറി. ട്രെയിൻ അരമണിക്കൂറിലേറെ നിറുത്തിയിട്ടു. തുടർന്ന് ജഡങ്ങൾ മാറ്റിയ ശേഷം യാത്ര തുടർന്നു. റെയിൽവേ പൊലീസും കേരള പൊലീസും സ്ഥലത്തെത്തി. പൊള്ളാച്ചി റെയിൽവേ പൊലീസ് കേസെടുത്തു.


Source link

Related Articles

Back to top button